06:34pm 10 November 2026
NEWS
കൂവാഗം നാടകാവതരണം ജൂലൈ 4 ന് ചാവറയിൽ
02/07/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൂവാഗം നാടകാവതരണം ജൂലൈ 4 ന് ചാവറയിൽ

കൊച്ചി ; ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത കൂവാഗം- നാടകം  ജൂലൈ 4 ന് വൈകുന്നേരം 6 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ അവതരിപ്പിക്കുന്നു.ആർ മണികണ്ഠൻ നിർമ്മിതിരിക്കുന്ന ഈ നാടകത്തിന്റെ രചന എ ശാന്തകുമാറാണ്, സംവിധാനം ഉണ്ണി പൂണിത്തുറയും.നാടകത്തെപ്പറ്റി.പൗരാണിക ഹിന്ദു വിശ്വാസത്തിന്റ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന, മഹാഭാരതത്തിലെ ഇര വാന്റ(അറവാൻ) ബലിയാണ് ഇതിവൃത്തം. തമിഴ് നാട്ടിലെ കൂവാഗം പ്രദേശത്ത് കൂത്താടൽ ക്ഷേത്രം അവിടെ ഇരവാന്റ പ്രതിഷ്ഠയാണ് സ്ഥിതി ചെയ്യുന്നത്  മെയ് മാസത്തിലെ പൗർണ്ണമിയിൽ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള അറവാണിമാർ(ട്രാൻസ് ജെണ്ടർ) ഈ ഉത്സവത്തിൽ എത്തുന്നു. ശ്രീകൃഷ്ണൻ സ്ത്രീയായി മാറി ഒരു രാത്രി മുഴുവൻ ഇരവാന്റ ഭാര്യയായി കഴിയുന്നു., പുലർച്ചേ ബലിയാകുന്നു.ഇരവാന്റ പുനർജന്മത്തിനായി വിവാഹപുടവയണിഞ്ഞ് താലിയുമായി ഒരു രാത്രി മുഴുവൻ കാത്തിരിക്കുന്ന അറവാണിമാർ പുലർകാലത്ത് വേദനയോടെ മടങ്ങി പോകുന്നു. ഇതാണ് നാടകത്തിന്റ കഥ ഈ സങ്കൽപ്പത്തിലെ വംശീയ ചതിയും വെറുപ്പും, ഇന്നത്തെ ട്രാൻജെ ണ്ടെഴ്സിന്റ ജീവിക്കാനുള്ളവകാശമായി തീർക്കുകയാണ് രചനയിലൂടെ A ശാന്തകുമാർ. ഈ നാടകത്തെ അതിന്റ ഗൗരവത്തിൽ തന്നെ അർത്ഥവത്തായി സംവിധാനം ചെയ്തിരിക്കുന്നത്  ഉണ്ണി പൂണിത്തുറയാണ്. ടിക്കറ്റിനും വിശദ  വിവരങ്ങൾക്കും  92075 92544 നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img